കായുടെ ആകൃതി നിറം വലിപ്പം എന്നിവ അനുസരിച്ച് ഏറെ വൈവിധ്യമുള്ള പച്ചക്കറി വിളയാണ് വഴുതന. സാമ്പാർ അവിയൽ എന്നീ കറികളിലെ പ്രധാന ചേരുകയായ വഴുതന മെഴുക്കുപുരട്ടി തോരൻ തീയൽ എന്നിവ ഉണ്ടാക്കുവാനും സാധാരണ വഴുതനങ്ങ ഉപയോഗിക്കാറുണ്ട്. മറ്റ് അനേകം രുചി വിഭവങ്ങളും വഴുതന കൊണ്ടുണ്ടാക്കാം. പരിചരണം നൽകിയാൽ രണ്ടുവർഷം വരെ ചെടിയിൽ നിന്നും വിളവെടുക്കാം പ്രധാന വിളയായും തെങ്ങും തോപ്പുകളിൽ ഇടവളയായും വഴുതന കൃഷിയും പ്രാദേശികമായി നീളമുള്ള കായ്കൾ ഉള്ളവയെ വഴുതനങ്ങ എന്നും. അണ്ഡാകൃതി ഉള്ളവയെ കത്തിരിക്ക എന്നും വിളിക്കുന്നു. വൈവിധ്യമാർന്ന വഴുതനയിൽ ഉണ്ട് ചില പ്രധാനപ്പെട്ട നിങ്ങളെപ്പറ്റി നമുക്കറിയാം.
വേങ്ങേരി.
വയലറ്റ് നിറത്തിൽ നീളമുള്ള കായ്കൾ 60 മുതൽ 70 സെൻറീമീറ്റർ വരെ നീളം നല്ല രുചിയുള്ള ഇനമാണ് ഇത്. വാട്ടർ രോഗത്തിനെതിരെ പ്രതിരോധശേഷിയുണ്ട്.
കാള കൊമ്പൻ :ഇളം പച്ച നിറമുള്ള കായ്കളാണ് കാളകൊമ്പൻ ഇനത്തിലുള്ളത്. കൂടുതൽ വിളവ് ലഭിക്കുന്നു 200 ഗ്രാം വരെ തൂക്കമുള്ള കായകൾ ഒരടി നീളം വരെ . കോട്ടയം ജില്ലയാണ് ഇതിൻറെ സ്വദേശം.
കോട്ടായി
കോട്ടായി വഴുതനയ്ക്ക് ഇളം പച്ച നിറമുള്ള കായ്കളാണ് ഉള്ളത്. വളരെ രുചിയുള്ള . 200 ഗ്രാം വരെ തൂക്കം വരുന്ന കായ്കളിൽ വിത്ത് വളരെ ചെറുതാണ്. സ്വദേശം പാലക്കാട് ജില്ലയാണ്.
കാർഷിക സർവകലാശാല ഇനങ്ങൾ
കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ഇനങ്ങൾക്ക് വാട്ട രോഗപ്രതിരോധശേഷിയുള്ളവയാണ്
സൂര്യ: അണ്ഡാകൃതിയിൽ ഉള്ള വലിയ കായകൾ വയലറ്റ് നിറം
ഹരിത: വിളവ് ദൈർഘ്യം കൂടിളമുള്ള ഇളം പച്ചക്കായകൾ.
നീലിമ അണ്ഡാകൃതിയിലുള്ള വലിയ കായ്കൾ വയലറ്റ് നിറം.
ശ്വേത:വെള്ള നിറത്തിൽ കുലകളായുള്ള കായ്കൾക്ക്
മറ്റിനങ്ങൾ: ആർക്കാ കിരൺ, ആർക്കാ കേശവ്, പൂസാ പർപ്പിൾ ക്ലസ്റ്റർ, ആർക്കാ . ഇവയും രോഗപ്രതിരോധശേഷിയുള്ളവയാണ് കൃഷി രീതി
മെയ് ആഗസ്റ്റ് സെപ്റ്റംബർ ഡിസംബർ സീസൺ ആണ് വഴുതന കൃഷിക്ക് അനുയോജ്യം . പ്രോട്രേകളിലോ തവാരണകളിലോ വിത്തുകൾ പാകി തൈകൾ ആക്കി പറിച്ചു നടുകയാണ് പതിവ്. വിത്തിടുമ്പോൾ അസോസ് വൈറില്ലം എന്ന് ജീവാണു വളം ചേർത്ത് ഇടുന്നത് കരുത്തുള്ള തൈകൾ ഉത്പാദിപ്പിക്കുവാൻ നല്ലതാണ് നാലാഴ്ച പ്രായമുള്ള തൈകളാണ് നടാനായി ഉപയോഗിക്കുക ഗ്രോ ബാഗുകളിലോ നിലത്തോ തൈകൾ നടാം നിലമൊരുക്കുമ്പോൾ ചാണകം അടിവളമായി ചേർക്കണം ചെടികൾ 40 45 ദിവസത്തിനകം പൂക്കൾ വരും 60 ദിവസം ആകുന്നതോടെ ആദ്യ വിളവെടുപ്പ് നടത്താം കുറ്റിവള രീതി പ്രധാന വിളവെടുപ്പ് കഴിഞ്ഞാൽ ചെടിയുടെ അടിയിൽ വച്ച് മുറിച്ചുമാറ്റി കുറ്റിയായി നിർത്തുക നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ ചെടികൾ വീണ്ടും വളർന്ന് നല്ല വിളവെടുക്കുകയും ചെയ്യും ഇങ്ങനെ രണ്ടുവർഷം വരെ ചെടിയിൽ നിലനിർത്താം. തോപ്പിലും മറ്റും ഇടവളയായി കൃഷി ചെയ്യുമ്പോൾ കുറ്റിവിള സമ്പ്രദായമാണ് നല്ലത് സംരക്ഷണം
ബാക്ടീരിയൽ വാട്ടമാണ് വഴുതനയെ ബാധിക്കുന്ന പ്രധാനരോഗം ആരോഗ്യത്തോടെ നിൽക്കുന്ന ചെടി പെട്ടെന്ന് വാടിപ്പോകുന്നത് പ്രധാന ലക്ഷണം രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കണം ജൈവവളത്തോടൊപ്പം വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് രോഗപ്രതിരോധത്തിന് നല്ലതാണ്. വളപ്രയോഗത്തിന് മുമ്പുള്ള കുമ്മായ പ്രയോഗം കൃത്യമായി ചെയ്യണം