KERALAപി വി അൻവർ ഡിഎംകെയിലേക്കോ? ചെന്നൈയിൽ തിരക്കിട്ട ചർച്ചകൾ, കൂടിക്കാഴ്ചകൾ

പുതിയ പാർട്ടി ഉണ്ടാക്കുകയും ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കുകയുമാണ് അൻവറർ ലക്ഷ്യമിടുന്നത് എന്നാണ് സൂചന 

ചെന്നൈ | ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂർ എംഎൽഎ പി വി അൻവർ ഡിഎംകെയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ചെന്നൈയിൽ അൻവർ ഡി എം കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. 

പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെയാണ് അൻവറിന്റെ പുതിയ നീക്കം. 



സെന്തിൽ ബാലാജി ഉൾപ്പെടെ ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമം നടത്തുന്ന ഡിഎംകെ അൻവറുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. അൻവറിന്റെ മകൻ റിസ്‍വാനും കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ കണ്ടിരുന്നു. 



ശനിയാഴ്ച പുലർച്ചെയാണ് അൻവർ ചെന്നൈയിലെത്തിയത്. പുതിയ പാർട്ടി ഉണ്ടാക്കുകയും ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കുകയുമാണ് അൻവറർ ലക്ഷ്യമിടുന്നത് എന്നാണ് സൂചന


അതിനിടെ, തമിഴ്നാട് മുസ്‍ലിം ലീഗ് നേതാക്കളുമായും അൻവർ കൂടിക്കാഴ്ച നടത്തിയായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചെന്നൈയിലെ കെ ടി ഡി സി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. കൂടിക്കാഴ്ചയിൽ ഡി.എം.കെയുടെ രാജ്യസഭാംഗം എം.എം. അബ്ദുല്ലയും പങ്കെടുത്തതായി സൂചനയുണ്ട്. 
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.