കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി. ദാരുണ അപകടത്തിൽ വിദ്യാർത്ഥി ഉൾപ്പെടെ മൂന്നു പേർ മരണപ്പെട്ടു.

കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്നുപേർക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്നിരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരിലേക്കാണ് ടിപ്പർ ലോറി പാഞ്ഞു കയറിയത്. പുലർച്ചെ ഏഴു മണിക്കാണ് സംഭവം. കുടവട്ടൂർ സ്വദേശി ഹരിലാൽ (54) അജയ്കുമാർ (50) കാർമൽ സ്കൂൾ വിദ്യാർത്ഥി പാർഥിപ് (15) എന്നിവരാണ് മരിച്ചത്. 



ടിപ്പർ ലോറി ഡ്രൈവർ കോട്ടക്കൽ സ്വദേശി നിസാമിന് ഗുരുതരമായി പരിക്കേൽക്കുകയും ഈ അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ടിപ്പർ ലോറി പറയുകയും അതിൽ ഉണ്ടായിരുന്ന മണ്ണ് ബസ് കാത്തു നിന്നവരുടെ മേലേക്ക് വീഴുകയും ആണ് ഉണ്ടായത് തുറന്നു നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി 8 പേരെ പുറത്തെടുക്കുകയായിരുന്നു. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോഴേക്കും ഈ മൂന്ന് പേരും മരിച്ചിരുന്നു.


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.